May 1, 2022

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.


അതേസമയം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ച പെരുന്നാള്‍ ആഘോഷിക്കും.

ഒരുമാസം പൂര്‍ണമായും വ്രതമനുഷ്ഠിക്കാനായതിന്റെ ആത്മനിര്‍വൃതിയിലാണ് വിശ്വാസികള്‍ ഈദാഘോഷിക്കുക. കഴിഞ്ഞ രണ്ട് തവണ കോവിഡ് നിയന്ത്രങ്ങളാല്‍ ആഘോഷങ്ങള്‍ പരിമിതമായിരുന്നു. നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷമുള്ള ആദ്യപെരുന്നാള്‍ ആഘോഷത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിയിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only