മുൻ MLA പി സി ജോർജ്ജിന്റെ. വിദ്വേഷ പ്രസംഗത്തിന്റെയും. തുടർന്നുണ്ടായ പോലീസ് നടപടിയുടെയും. പശ്ചാതലത്തിൽ സലാം കാരശ്ശേരി മെമ്മോറിയൽ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽപ്രതിഷേധിച്ചു.
മാനവസാഹോദര്യത്തിനും മതസൗഹാർദ്ദത്തിനും പുകൾപെറ്റ മലയാളമണ്ണിൽ വിദ്വേഷത്തിന്റെ വിഷവിത്തുവിതച്ച് കേരളക്കരയെ വർഗ്ഗീയമായി വിഭജിക്കാൻ ശ്രമിക്കുന്ന മതവൈരരാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരൻ മുൻ MLA PC ജോർജ്ജിന്റെ വിദ്വേഷ പ്രസംഗത്തിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
വെറുപ്പിന്റെ സന്ദേശം പ്രസരിപ്പിച്ച ജോർജ്ജിനെതിരെ നിയമനടപടികൾ സ്വീകരിച്ച കേരള പോലീസിനെ യോഗം അഭിനന്ദിച്ചു. നവോത്ഥാനമൂല്യങ്ങളെ പരിഹസിക്കുന്ന കുത്സിത രാഷ്ട്രീയക്കാരെഒറ്റപ്പെടുത്തി, മലയാളീസമൂഹം ലോകത്തിന് മാതൃകതീർക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
വംശീയതയുടെയും മതവർഗ്ഗീയതയുടെയും പടുമുളകൾക്കെതിരെ സന്ധിയില്ലാ സമരം നയിച്ച, ഹിന്ദുമേളയെ മനുഷ്യമേള കൊണ്ടു പ്രതിരോധിച്ച സലാം കാരശ്ശേരിയുടെ അനുസ്മരണ സദസ്സ് മാനവസൗഹാർദ്ദ വേദികൂടിയാക്കാൻ യോഗം തീരുമാനിച്ചു. മാനവ സൗഹാർദ്ദവേദിയിൽ ശ്രീ. സിവിക് ചന്ദ്രൻ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
എൻ എം ഹാഷിർ അധ്യക്ഷത വഹിച്ചു. സലാം കാരമൂല, മുക്കം വിജയൻ, അക്ബർഗോശാലക്കൽ, കരീം വെളുത്തേടത്ത്, മുസ്തഫ മാഷ്, ശശികുമാർ മാസ്റ്റർ, സുബ്രൻ ഓടമണ്ണിൽ, അബ്ദുൽ അസീസ് മാസ്റ്റർ, ആസാദ് മുക്കം, മലിക നാലകത്ത് എന്നിവർ സംസാരിച്ചു.
Post a Comment