കൂമ്പാറ:കെഎസ്.ഇ.ബി ഒഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം എന്ന് ആവിശ്യപ്പെട്ട് കോൺഗ്രസ് കൂമ്പാറ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂമ്പാറ സെക്ഷൻ ഓഫിസ് ഉപരോധിച്ചു.
മലയോര മേഖലകൾ ഉൾപ്പെടുന്ന സെക്ഷനിൽ നിലവിൽ 13 ജീവനക്കാരുടെ കുറവാണുള്ളത് ഇത് കാലവർഷം അടുത്ത് നിൽക്കുന്ന സമയത്ത് വളരെ അധികം പ്രയാസം സൃഷ്ട്ടിക്കുന്നതായും ബോർഡ് അടിയന്തിരമായി ഇടപെടൽ നടത്തി ജീവനക്കാരെ നിയമിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോസ് മടപ്പള്ളി ഉദ്ഘാടനം ചെയ്തു. സുനേഷ് ജോസഫ് അധ്യക്ഷനായി.
മാത്യു പാലക്കാത്തടം, സണ്ണികിഴുക്കാരക്കാട്ട്,ജോർജ് കുട്ടി കക്കാടംപൊയിൽ
കെഎംഅഗസ്തി,ഉലഹാന്നാൻ കിഴുക്കരക്കാട്ട്, കാതറിൻ ജോസഫ്, മുഹമ്മദ് വെള്ളിലതൊടി, എന്നിവർ പ്രസംഗിച്ചു.
സിറാജ് മുണ്ടശ്ശേരി, തങ്കച്ചൻ മംഗലമടം
രഞ്ചൻ മൈലാടി, സച്ചിൽ കുരിവികാട്ടിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Post a Comment