May 1, 2022

വിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിന് ജാമ്യം


തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ കേരള ജനപക്ഷം നേതാവ് പി.സി. ജോർജിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിവാദപ്രതികരണങ്ങള്‍ പാടില്ലെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. മുന്‍ എം.എല്‍.എ ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നാണ് പൊലീസ് റിമാൻഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

153 എ, 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. വിദേഷ്വ പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. തിരുവനന്തപുരം ഫോർട്ട് പൊലീസ് ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only