സ്നേഹമാണ് ഭാഷ കളിയാണ് രീതി' എന്ന ക്യാമ്പയിൻ ഉയർത്തിപ്പിടിച്ച് വനിതാ ശിശു വികസന വകുപ്പും കാരശ്ശേരി ഗ്രാമപഞ്ചായത്തും പഞ്ചായത്ത് തല അംഗനവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. കോവിഡ് പ്രതിസന്ധിമൂലം രണ്ടുവർഷമായി നടക്കാതിരുന്ന പ്രവേശനോത്സവമാണ് ഈ പ്രാവശ്യം പഞ്ചായത്തിന്റെയും രക്ഷിതാക്കളുടെയും സഹായത്തോടെ വിപുലമായി സംഘടിപ്പിച്ചത്. വിവിധ വർണങ്ങളിലുള്ള ഉടുപ്പുകൾ ധരിച്ച് അമ്മമാരുടെ കൈകൾ പിടിച്ച് അംഗനവാടിയിൽ എത്തിയ കുരുന്നുകൾക്ക് ബലൂണുകളും മധുരപലഹാരങ്ങളും വർണ്ണ കുടകളും നൽകി പഞ്ചായത്ത് പ്രസിഡന്റ് ന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് അധ്യക്ഷത വഹിച്ചു. സി ഡി പി ഒ എൽ.അനിതകുമാരി പദ്ധതി വിശദീകരണം നടത്തി. ഐസിഡിഎസ് സൂപ്പർവൈസർ ഒ.വിജില, പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് സൈനുദ്ദീൻ, അങ്ങനവാടി ടീച്ചർ റോജ വി,ഹെൽപ്പർ സി.എം വനജ,കുട്ടിപാർവതി ടീച്ചർ എന്നിവർ സംസാരിച്ചു.
കുട്ടികളുടെ വിവിധ കലാ പരിപാടികളും പ്രവേശനോത്സവത്തിന് മിഴിവേകി.രക്ഷിതാക്കളായ അഭിരാമി, ദീപ്തി, ബിൻഷ, ദിലീപ്, ജയ്‌സി, ഷിജി എന്നിവർ നേതൃത്വം നൽകി...
Post a Comment