May 6, 2022

അലറിവിളിച്ചും അസഭ്യം പറഞ്ഞും മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്തിയ ബാബു,വീഡിയോയിലെ സത്യമെന്തെന്ന് അമ്മയും സഹോദരനും


പാലക്കാട്:
ട്രക്കിങ്ങിനിടെ  മലയിടുക്കിൽ കുടുങ്ങിയ ബാബു  എന്ന യുവാവിന്റെ രക്ഷാദൗത്യം വലിയ വാർത്തയായിരുന്നു. സൈന്യമെത്തിയാണ്  ഒടുവിൽ ബാബുവിനെ രക്ഷപ്പെടുത്തിയത്. 23 കാരനായ ബാബു വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. പക്ഷേ ഇത്തവണ അതത്ര നല്ല രീതിയിൽ അല്ല എന്ന് മാത്രം.അലറി വിളിക്കുകയും അസഭ്യം പറയുകയും നിലത്തു കിടന്ന് ഉരുളുകയും ചെയ്യുന്ന ഒരു വിഡിയോയാണ് വൈറലാകുന്നത്. വിഡിയോയിലുടനീളം ബാബു അസ്വസ്ഥനാണ്. ‘എനിക്കു ചാകണം, ചാകണം’ എന്നു വിളിച്ചു പറയുന്നുണ്ട്. കൂട്ടുകാർ തലയിൽ വെള്ളം ഒഴിക്കുന്നുണ്ട്.  അനുനയിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയോടും സുഹൃത്തുക്കളോടും ബാബു കയര്‍ക്കുന്നതും വിഡിയോയിൽ കാണാം. ബാബു കഞ്ചാവിന് അടിമയാണെന്ന തരത്തിലാണ് പ്രചരണം. ഇതിൻ്റെ സത്യാവസ്ഥ ബാബുവിൻ്റെ അമ്മ തന്നെ പറയുന്നു.വിഡിയോയിൽ പറയുന്നതു പോലെ ബാബു കഞ്ചാവ് ഒന്നും ഉപയോഗിച്ചിട്ടില്ല. അവൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല. എന്നാൽ കള്ളുകുടിച്ചിട്ടുണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോയതാണ്. അതിനുശേഷം വീട്ടിലെത്തി സഹോദരനുമായി വഴക്കുണ്ടായി. നിസാരപ്രശ്നത്തിനാണത്. ഈ വഴക്കു കഴിഞ്ഞ് ബാബു അടുത്തുള്ള കരിങ്കൽ ക്വാറിയിലേക്കാണ് പോയത്. എങ്ങാനും ആത്മഹത്യ ചെയ്യാൻ പോകുകയാണോയെന്ന് ഭയന്ന് ഞാൻ പുറകേ ചെന്നു. അവിടെയിരുന്ന കുട്ടികളോട് ബാബുവിനെ പിടിക്കാൻ പറഞ്ഞു. അവര് പിടിവലിയും ഉന്തുംതള്ളും നടത്തിയപ്പോഴുണ്ടായ സംഭവമാണ് ചിലർ വിഡിയോയിൽ പകർത്തിയത്. അതല്ലാതെ കഞ്ചാവ് അടിച്ച് ബഹളമുണ്ടാക്കുന്നതല്ല. സമൂഹമാധ്യമങ്ങളിൽ പറയുന്നത് പോലെ കൂട്ടുകാരുമായിട്ടുള്ള പ്രശ്നവുമല്ല. ബാബുവിന് കുറച്ച് ടെൻഷനുണ്ട്. ഉറക്കം ശരിയല്ല, നേരാംവണ്ണം ഭക്ഷണവും കഴിക്കുന്നില്ല. അതുകൊണ്ടാണ് അവൻ പെട്ടെന്ന് ദേഷ്യപ്പെട്ടത്.’ – അമ്മ വ്യക്തമാക്കി.ബാബുവിൻ്റെ  സഹോദരനും ഇതുതന്നെയാണ് പറയുന്നത്.ബാബുവിന് കുറച്ച്‌ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെടുകയും പണത്തിനായി അവനെ പീഡിപ്പിക്കുകയും ചെയ്തു. ബാബുവിനെ മോശമായി കാണിക്കാന്‍ ആഗ്രഹിച്ച സുഹൃത്തുക്കള്‍ ചെറിയൊരു സംഭവത്തെ ഊതിവീര്‍പ്പിക്കുകയായിരുന്നുവെന്നും സഹോദരൻ ഷാജി പറയുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only