മുക്കം:പൈപ്പിനുള്ളിൽ കഴുത്ത് കുരുങ്ങി ചക്രശ്വാസം വലിച്ച പൂച്ചക്കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് മുക്കം ഫയർ ആൻ്റ് റെസ്ക്യു വിഭാഗം. കേവലം നാലുമാസം മാത്രം പ്രായമായ പൂച്ചക്കുഞ്ഞ് കളിച്ചു കൊണ്ടിരിക്കെ, അബദ്ധത്തിൽ പൈപ്പിനുള്ളിൽ കുടുങ്ങുകയായിരുന്നു.
തല തിരിക്കാനോ പാലുകുടിക്കാൻ പോലുമോ പറ്റാത്ത അവസ്ഥയിൽ അവശതയിലായ പൂച്ചയെ വർണം ഷർഷാദിൻ്റെ ഇടപെടലിലൂടെ യഥാസമയം ഫയർസ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.എൻ്റെ മുക്കം ഗ്രൂപ്പംഗം കൂടിയായ ഷർഷാദ് പൂച്ചയുടെ അവസ്ഥ ഫോട്ടോ സഹിതം ഗ്രൂപ്പിലിട്ടതിൻ്റെ പിറകേയാണ് ചടുല നീക്കം നടന്നത്.
എൻ്റെ മുക്കം സന്നദ്ധ സേന ചീഫ് കോർഡിനേറ്റർ ശംസീർ മെട്രോയുടെ നേതൃത്വത്തിൽ ഉടൻ തന്നെ ഫയർസ്റ്റേഷനിലെത്തിച്ച പൂച്ചക്കുഞ്ഞിന് അഞ്ച് മിനിറ്റ് കൊണ്ട് ആശ്വാസമേകാൻ സാധിച്ചത് ഏറെ ചാരിതാർത്ഥ്യം പകർന്നു.
അസിസ്റ്റൻ്റ് ഫയർ ഓഫീസർ വിജയൻ നടുത്തൊടികയിലിൻ്റെ നിർദ്ദേശപ്രകാരം ജയേഷ്, നിപിൻദാസ്, സിബി, ഫായിസ് അഗസ്റ്റ്യൻ എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കട്ടറുപയോഗിച്ചാണ് പൂച്ചക്കുഞ്ഞിനെ രക്ഷിച്ചത്.
Post a Comment