May 15, 2022

മത മൈത്രിയുടെ മഹൽ സന്ദേശവുമായി ജൂബിലി ആഘോഷം.


മലാപ്പറമ്പ് ക്രിസ്തുരാജ എൽ.പി.സ്കൂൾ പ്രധാനധ്യാപികയായി റിട്ടയർ ചെയ്ത്, കോടഞ്ചേരിക്കടുത്ത് ഈരൂട് ക്ലാര മഠത്തിൽ വിശ്രമ ജീവിതം നയിക്കുന്ന സിസ്റ്റർ ഫ്രാൻസിൻ എന്ന കന്യാസ്ത്രിയുടെ സന്യാസ വ്രത സ്വീകരണത്തിന്റെ സുവർണജൂബിലിയാഘോഷം മത മൈത്രിയുടെ പുതിയ ചരിത്രമായി. മുക്കം മുസ്ലീം ഓർഫനേജിനു കീഴിലുള്ള മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ട്രെയിനിംഗ് സ്കൂളിൽ 50 വർഷം മുമ്പ് ഇവിടെ സഹപാഠികളായിരുന്ന 19 പേരിൽ 17 പേരും ഒത്തുചേർന്ന് സിസ്റ്ററിന് ആശംസ നേർന്നത്.


മിക്കവരും 70 നു മേൽ പ്രായമുള്ളവർ. 50 വർഷത്തെ അകൽച്ച ക്കു ശേഷം സഹപാഠികൾ ആദ്യമായി കണ്ടുമുട്ടുമ്പോൾ പലർക്കും തിരിച്ചറിയാൻ തന്നെ പ്രയാസമായിരുന്നു. വീൽ ചെയറിൽ ആയിരുന്നിട്ടും മകന്റെ സഹായത്തോടെ
സൽ ഗുരു എത്തിയത് കൊയിലാണ്ടിയിൽ നിന്നാണ്. 

മേപ്പാടി, കൂത്തുപറമ്പ്, മലപ്പുറം , പട്ടാമ്പി, ചേമഞ്ചേരി, പുല്ലാളൂർ എന്നിവിടങ്ങളിൽ നിന്ന് ജാതിമത അകൽച്ച കളില്ലാതെ , ശാരീരിക അവശത മറന്ന് എത്തിയെന്നതാണ് ആശ്ചര്യം.

ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറായിരുന്ന കോന്നിക്കൽ മൂസയും അസി. ഫോറസ്റ്റ് കൺസർവേറ്റർ ആയിരുന്ന വിഷ്ണുനമ്പൂതിരിയും, സെയിൽ സ് ടാക്സ് അസി.കമ്മീഷണർ ആയിരുന്ന ബി. അലി ഹസനും ടെയിനിംഗ് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ റഷീദ് മാസ്റ്ററും മറ്റു സഹപാഠികളും ചേർന്ന് സിസ്റ്ററിന് ജൂബിലി മംഗളം പാടി കേക്ക് മുറിച്ചു നൽകി. 

 സ്ഥാപനത്തിലെ ഇപ്പോഴത്ത അധ്യാപകരും കുട്ടികളും പരിപാടികൾ വർണാഭമാക്കാൻ സഹായിച്ചു.50 വർഷത്തെ കഥകൾ പങ്കു വെച്ച് , അവിസ്മരണീയമായ കൂടിച്ചേരലിന്റെ ആത്മ നിർവൃതി ൽ, യൗവ്വനം തിരിച്ചു കിട്ടിയതുപോലെ മുത്തശന്മാര്യം മുത്തശി മാരും പിരിഞ്ഞത്.
പ്രോഗ്രാമിന്റെ കോ-ഓർഡിനേറ്റർ കെ.ടി. ജോസഫ് എല്ലാവർക്കും നന്ദി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only