പെരിന്തൽമണ്ണ: പത്തുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖി(38)നെയാണ് പെരിന്തൽമണ്ണ എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
2018 മേയ് മാസത്തിൽ പ്രതിയുടെ വീട്ടിൽ മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെൺകുട്ടി താമസിച്ചുവരവേ പലദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് കേസ്.
അന്ന് മണ്ണാർക്കാട് പോലീസ് രജിസ്റ്റർചെയ്ത കേസ് പിന്നീട് പെരിന്തൽമണ്ണയിലേക്ക് മാറ്റിയിരുന്നു. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് കാപ്പുപറമ്പിലെ വീട്ടിൽനിന്ന് പ്രതിയെ അറസ്റ്റുചെയ്തത്.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് പോക്സോ വകുപ്പുകൾപ്രകാരം കേസെടുത്ത് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post a Comment