ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ കൂടിക്കാഴ്ച്ച നടത്തി. ദേശീയ ന്യൂനപക്ഷ കമ്മിഷൻ അദ്ധ്യക്ഷനായി ക്രിസ്ത്യൻ സമുദായ അംഗം വേണമെന്ന ആവശ്യമാണ് പ്രധാനമായും താമരശേരി ബിഷപ്പ് ഉന്നയിച്ചത്. കസ്തൂരി രംഗൻ റിപ്പോർട്ടിലെ വിജ്ഞാപനത്തിൽ വില്ലേജുകളുടെ പേര് പറയുന്നത് ഒഴിവാക്കണമെന്നും കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ദേശീയ നേതാക്കളുടെ സംസ്ഥാനതല സന്ദർശനങ്ങളുടെ ഭാഗമായാണ് ജെപി നദ്ദ കേരളത്തിലെത്തിയത്. ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ കൂടിക്കാഴ്ച്ചയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
Post a Comment