May 27, 2022

ആത്മ ജില്ലാതല അവാര്‍ഡ് ജോതാവിനെ ആദരിച്ചു


കൂടരഞ്ഞി: ആത്മ ജില്ലാതല അവാര്‍ഡിൽ കൊടുവള്ളി ബ്ലോക്കിൽ നിന്നും മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട വീട്ടിപ്പാറ മംഗലത്തില്‍ ജേക്കബ് മാത്യുവിനെ കാര്‍ഷിക വികസന സമിതി യോഗം ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ഉപകാരം കൈമാറി

ചടങ്ങില്‍ വൈസ് പ്രസിഡന്റ്  മേരി തങ്കച്ചന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍  ജെറീന റോയ്, കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  പി എം തോമസ് മാസ്റ്റർ, കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം, കാര്‍ഷിക വികസന സമിതി അംഗങ്ങളായ പയസ് ജോസഫ്, കെ വി ജോസഫ്, ജെയിംസ് കൂട്ടിയാനിക്കല്‍, തോമസ് റ്റി റ്റി, രാജേഷ് സിറിയക്, ബിജു മാത്യു,മരക്കാർ കൊട്ടാരത്തിൽ, സി ഡി എസ് ചെയര്‍ പേഴ്സണ്‍ ശ്രീജമോള്‍ കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only