വിദ്വേഷ പ്രസംഗം നടത്തരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി
വെണ്ണലക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
മുന്‍ എംഎല്‍എ എന്നതും ആരോഗ്യസ്ഥിതിയും കോടതി കണക്കിലെടുത്തുമാണ് അന്വേഷണവുമായി സഹകരിക്കണമെന്നും ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാകണമെന്നും ഉള്ള വ്യവസ്ഥയൊടെ കോടതി ജാമ്യം അനുവദിച്ചത്.
വ്യവസ്ഥ ലംഘിച്ചാല്‍ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.
നേരത്തേ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.
ജോര്‍ജിനെ എങ്ങനെ നിയന്ത്രിക്കുമെന്നതാണ് പ്രശ്നമെന്നും ഡി.ജി.പി. കോടതിയും പ്രോസിക്യൂഷനും നിസഹായരാകുകയാണെന്നും ഡി.ജി.പി വാദിച്ചു.
കൂടാതെ പി.സി.ജോര്‍ജിനെ കസ്റ്റഡിയില്‍ വേണമെന്നും സര്‍ക്കാര്‍ ശബ്ദ സാംപിള്‍ പരിശോധിക്കണമെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും
സർക്കാർ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു
ജാമ്യത്തിന് ഏത് ഉപാധിയും അംഗീകരിക്കാമെന്ന് പി.സി ജോര്‍ജ് മറുപടി നല്‍കി. ഇതേ തുടർന്ന് ജാമ്യം നല്‍കിയാല്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗം നടത്തില്ലെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു.
Post a Comment