May 10, 2022

കുത്തബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭ് എന്നാക്കണമെന്ന് ഹിന്ദു സംഘടനകൾ


കുത്തബ് മിനാറിന്റെ പേര് മാറ്റി വിഷ്ണു സ്തംഭ് എന്നാക്കണമെന്ന പ്രതിഷേധവുമായി ഹിന്ദു വലതുപക്ഷ സംഘടനകൾ. മഹാകൽ മാനവ് സേന ഉൾപ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധം നടത്തിയത്. പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
യുനെസ്‌കോ അംഗീകരിച്ച പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട ചരിത്ര സ്മാരകമാണ് കുത്തബ് മിനാർ. ഡെൽഹി സുൽത്താനേറ്റിന്റെ ആദ്യ രാജാവായ മുഗൾ ഭരണാധികാരി കുത്തബുദ്ദീൻ ഐബക് ആണ് കുത്തബ് മിനാർ പണികഴിപ്പിച്ചത്. 1199ലായിരുന്നു കുത്തബ് മിനാറിന്റെ നിർമാണം.

മുഗൾ ഭരണാധികാരിൾ നൽകിയ പേര് മാറ്റണമെന്നത് സംഘ്പരിവാർ അജണ്ടയാണ്. നേരത്തെ വിവിധ സ്ഥലങ്ങളുടെയും നഗരങ്ങളുടെയും പേര് ഇത്തരത്തിൽ മാറ്റിയിരുന്നു. അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗ സേബ് ലൈൻ തുടങ്ങിയ പേരുകളും മാറ്റണമെന്ന് ഡൽഹി ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
 



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only