May 10, 2022

ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധം. താമരശ്ശേരിയിൽ പരിശോധന ശക്തമാക്കും. ഹെൽത്ത് ഇൻസ്പെക്ടർ


താമരശ്ശേരി: ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, കൂൾബാറുകൾ, തട്ടുകടകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണെന്നും, കാർഡില്ലാതെ ജോലി ചെയ്യുന്നവരെ കണ്ടെത്തിയാൽ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും താമരശ്ശേരി പൊതു ജന ആരോഗ്യ ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ അറിയിച്ചു.

ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർക്ക് കാർഡ് നിർബന്ധമാണ്.
 ജീവനക്കാരുടെ രക്തം പരിശോധിച്ച് രോഗങ്ങൾ ഇല്ലായെന്ന് കണ്ടെത്തിയാൽ ഇവർക്ക് ഹെൽത്ത് കാർഡ് നൽകു.

രക്തസാമ്പിളിന് ഒപ്പം രണ്ടു കോപ്പി ഫോട്ടോയും ഇതിനായി ശേഖരിക്കുന്നുണ്ട്. 

വരും ദിവസങ്ങളിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷണസാധനങ്ങളുടെയും, ജലത്തിൻ്റെയും പരിശോധന കർശനമാക്കുമെന്നും ഹെൽത്ത് ഇൻസ്പെപെക്ടർ പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only