മുക്കം:: നിര്‍മാണത്തിനിടെ ബീമുകള്‍ തകര്‍ന്ന കൂളിമാട് പാലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്നും പരിശോധന നടത്തും.
ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം അന്‍സാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുക.
നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുക. ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണെന്നാണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട്.
Post a Comment