May 17, 2022

ലൈഫ് ഭവനപദ്ധതി: ജില്ലാതല താക്കോല്‍ദാനം നിര്‍വഹിച്ചു


ലൈഫ് ഭവന പദ്ധതികളുടെ പൂര്‍ത്തീകരിച്ച വീടുകളുടെ ജില്ലാതല താക്കോല്‍ദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍ നിര്‍വഹിച്ചു. ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ 1081 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ 682 വീടുകളും നഗരസഭകളില്‍ 399 വീടുകളുമാണ് പൂര്‍ത്തീകരിച്ചത്.  ഭവന നിര്‍മാണത്തിനായി ലൈഫ് മിഷന്‍ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകളില്‍ നിന്നായി ഒരു കുടുംബത്തിന് നാല് ലക്ഷം രൂപയാണ്  അനുവദിച്ചത്.  

ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ടോമി കെ.ജെ., ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി. ജമീല, എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയരക്ടര്‍ ഡി. സാജു, തൊഴിലുറപ്പ് പദ്ധതി ജെ.പി.സി. മുഹമ്മദ് ജാ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ മായ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only