തിരുവമ്പാടി പരേതനായ തയ്യിൽ അലവിയുടെ മകൻ ഷംസുദ്ധീൻ (37) മരിച്ചു
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഈങ്ങാപ്പുഴ വൈ എം സി എ ഹാളിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കാറ്ററിംഗ് ജോലിക്ക് എത്തിയ ഷംസുദീൻ റോഡരികിലൂടെ നടന്ന് പോകുമ്പോള്‍ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് മരണപ്പെടുകയായിരുന്നു
ഇടിച്ച വാഹനത്തെ ഇതുവരെ കണ്ടെത്താനായില്ല.
മാതാവ്:ആയിഷ
ഭാര്യ: തസ്നിയ
സഹോദരങ്ങൾ : മുഹമ്മദാലി , ദാവൂദ്
Post a Comment