May 19, 2022

വാഗമൺ ഓഫ് റോഡ് റേസ്: ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടി


വാഗമൺ ഓഫ് റോഡ് റേസിംഗ് കേസിൽ നടൻ ജോജു ജോർജിനെതിരെ ശക്തമായ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് ഇടുക്കി ആർടിഒ പറഞ്ഞു. ഓഫ് റോഡ് റെയ്‌സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആർടിഒ ജോജുവിന് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച ആർടിഒ ഓഫീസിൽ എത്തുമെന്ന് ഫോണിൽ ജോജു അറിയിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച ഹാജരായില്ല. എത്തുകയില്ലെന്ന കാര്യം അറിയിക്കാനും തയ്യാറായില്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only