ട്യൂഷൻ സെന്റർ നാട്ടുകാർ അടിച്ച് തകർത്തു.
നാദാപുരം
ട്യൂഷൻ സെന്ററിൽ
പ്രായ പൂർത്തിയാവാത്ത
വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച പാരലൽ കോളജ് അധ്യാപകൻ അറസ്റ്റിൽ
വെള്ളൂർ കൊട്ടണച്ചേരി
സ്വദേശി
പാറോള്ളതിൽ ബാബു (55)
നെയാണ് നാദാപുരം പോലീസ് പോക്സോ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം.
ട്യൂഷൻ സെന്ററിൽ വിദ്യാർത്ഥിനിയെ
അധ്യാപകനായ ബാബു
ലൈംഗിക അതിക്രമം നടത്തിയതായി കാണിച്ച് രക്ഷിതാക്കളാണ്
പരാതി നൽകിയത്
.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥിനി
രക്ഷിതാക്കളെ വിവരം
അറിയിക്കുകയും മാതാവിന്റെ
പരാതിയിൽ പോലീസ്
കേസെടുക്കുകയായിരുന്നു.
ഇതിന് പിന്നാലെ
മർദ്ദനമേറ്റ് പരിക്കുകളോടെ വെള്ളൂർ
പ്രധാനമന്ത്രി റോഡിൽ കണ്ടെത്തിയ ബാബുവിനെ നാദാപുരം പോലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു മാസം മുമ്പാണ് ബാബുവിന്റെ നേതൃത്വത്തിൽ വെള്ളൂർ - ചാലപ്രം
റോഡിൽ വാടക കെട്ടിടത്തിൽ ട്യൂഷൻ
സെന്റർ പ്രവർത്തനം ആരംഭിച്ചത്.
ഇതിനിടെ തിങ്കളാഴ്ച്ച രാത്രിയിൽ ട്യൂഷൻ സെന്റർ
അജ്ഞാതർ അടിച്ച് തകർക്കുകയും
ഓഫിസിലെ ഫയലുകൾ തീ വെച്ച്
നശിപ്പിക്കുകയും ചെയ്തു. ട്യൂഷൻ
സെന്ററിന്റെ നെയിം
ബോർഡുകൾ തകർക്കുകയും
ചെയ്തു.
Post a Comment