പുതുപ്പാടി: ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്ന് പോവുന്ന നാഷണൽ ഹൈവേയിൽ അപകടാവസ്ഥയിലായ ഈങ്ങാപ്പുഴ പാലം അടിയന്തരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈങ്ങാപ്പുഴ പാലത്തിന് സമീപം യുവജന പ്രതിഷേധ രോഷം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.പി സുനീർ ഉദ്ഘാടനം ചെയ്തു. പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പിൻ്റെ അനാസ്ഥ ഒഴിവാക്കി പാലം പുനർ നിർമ്മാണം ഉടൻ ആരംഭിക്കാൻ അധികൃതർ തയ്യാറാവണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ തുടർ സമര പരിപാടികൾക്ക് യൂത്ത് ലീഗ് നേതൃത്വം വഹിക്കും. ജനങ്ങൾക്ക് അപകടം സംഭവിക്കുന്നതിന് മുമ്പ് അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പരിപാടിയിൽ ഷാഫി വളഞ്ഞപാറ, ഷംസീർ പോത്താറ്റിൽ, പി.കെ മുഹമ്മദലി, സി.പി റിയാസ്, ഷംസു കുനിയിൽ, ബാബു കാക്കവയൽ, മഹറലി, ഷംനാദ് വി.കെ, ഷബീറലി പെരുമ്പള്ളി, എം.എ ബഷീർ, വരുവിൻകാലയിൽ മുട്ടായി, അസീസ് കരികുളം എന്നിവർ സംബസിച്ചു.
Post a Comment