മുക്കം: മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ആധുനിക അറേബ്യൻ നാടുകളിലെ ജയിൽ സാഹിത്യം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ: സി വി അനീസ് അഹമ്മദിനെ ആദരിച്ചു. ചെറുവാടി ശിഹാബ് തങ്ങൾ റിലീഫ് സെൻ്റർ സംഘടിപ്പിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി ഷംലൂലത്ത് ഉപഹാരം സമർപിച്ചു. റിലീഫ് സെൻ്റർ ചെയർമാൻ പി ജി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എസ് എ നാസർ സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹ്റ വെള്ളങ്ങോട്ട്, കെ വി സലാം മാസ്റ്റർ, ഡോ.ഒ സി അബ്ദുൽ കരിം, ഡോ.റിയാസുദ്ധീൻ, കെ വി അബ്ദുസ്സലാം, കെ സി ബഷീർ മാസ്റ്റർ, പുത്തലത്ത് മൊയ്തീൻ, കെ എച്ച് മുഹമ്മദ്, സി വി എ കുട്ടി, പി പി ലായിക്കലി, എൻ ജമാൽ, ജബ്ബാർ പുത്തലത്ത്, ഇഖ്ബാൽ സുല്ലമി, ഷുഹൈബ് കൊട്ടു പുറത്ത്, സി വി റസാഖ്, യു അബദു റഹിമാൻ, ഉമ്മിണിയിൽ കരീം, ജമാൽ നെച്ചിക്കാട്ട്, സി വി സഫിയ, സംസാരിച്ചു. എസ് മൻസൂർ നന്ദി പറഞ്ഞു.
മുസ്ലിം ലീഗ് നേതാവും മപ്പിള കലാകാരനുമായ സിവിഎ കുട്ടി ചെറുവാടിയുടെയും മുൻ ഗ്രാമ പഞ്ചായത്തംഗം സി വി ഖദീജ ടീച്ചറുടെയും മകനാണ് അനീസ്.
Post a Comment