മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ചു. പന്നിവേട്ടയ്ക്കിടെ അബദ്ധത്തില്‍ ശരീരത്ത് വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദ് (28) ആണ് മരിച്ചത്. പന്നിയെ വേട്ടയാടാന്‍ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു മരിച്ചയാള്‍.
ഇന്നുച്ചയോടെയായിരുന്നു സംഭവം. ഉന്നം തെറ്റി വെടി മാറിക്കൊണ്ടതാണെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റ ഇര്‍ഷാദിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഇര്‍ഷാദിനൊപ്പമുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
Post a Comment