മുക്കം.കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കുമാരനെല്ലൂർ ഒന്നാം വാർഡിൽ പാലിയിൽ താമസിക്കുന്ന അക്ഷിൻ . പി പാലിയിൽ നൂലുകൾ കൊണ്ട് ചലചിത്ര താരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തികളുടെ ചിത്രങ്ങൾ തീർത്ത് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. റെക്കോർഡ് ജേതാവിന്റെ വീട്ടിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി സന്ദർശിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. കലാകാരനെ ആദരിച്ചുകൊണ്ട് കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് വി. പി സ്മിത വീട്ടുകാരുടെ സന്തോഷത്തിൽ പങ്കു ചേർന്നു. പഞ്ചായത്ത് മെമ്പർ ജംഷിദ് ഒളകര, ബൂത്ത് പ്രസിഡണ്ട് ആബിദ് കുമാരനെല്ലൂർ . മോഹൻ ദാസ് കമ്പളത്ത് , എം എം മുഹീനുദ്ദീൻ . യൂസുഫ് തെക്കേടത്ത്, ഹബീബ് റഹ്മാൻ കമ്പക്കോടൻ, ഹുസൈൻ തടപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.
Post a Comment