കൂടരഞ്ഞി :ആരോഗ്യ രംഗത്ത് കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള ചികിത്സാ സൗകര്യം ഒരുക്കി വരുന്ന സംസ്ഥാനത്തെ സഹകരണ മേഖലയ്ക്ക് തിലകക്കുറിയായി കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള നീതി ലാബും പോളിക്ലിനിക്കും തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി ടൗണിലെ ലാബ് പരിസരത്ത് വെച്ച് ചേർന്ന ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് പി.എം. തോമസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. നീതി ലാബിന്റെ സ്വിച്ച് ഓൺ കർമ്മം താമരശ്ശേരി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പി.പി. റസിയ നിർവ്വഹിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ മുഖ്യാതിഥിയായിരുന്നു. റോസിലി ജോസ്, ഹെലൻ ഫ്രാൻസിസ്, ജോസ് തോമസ് മാവറ, ജോർജ്ജ് വർഗ്ഗീസ്, പ്രിൻസ് കാര്യപുറം, കാതറിൻ പള്ളിക്കുന്നേൽ, ജലീൽ കൂടരഞ്ഞി, ജോസ് മടപ്പിള്ളിൽ, എം.ടി. സൈമൺ മാസ്റ്റർ, എൻ.ഐ.അബ്ദുൽ ജബ്ബാർ, വിൽസൻ പുല്ലുവേലിൽ, ഫിബി സെബാസ്റ്റ്യൻ, ബേബി തടത്തിൽ, ജോൺ വയനാപ്പാലയിൽ, മുഹമ്മദ് പാതിപറമ്പിൽ, ഹമീദ് ആറ്റുപുറം തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ സ്വാഗതവും ഡയറക്ടർ സജി പെണ്ണാപറമ്പിൽ നന്ദിയും പറഞ്ഞു.
Post a Comment