ഓമശ്ശേരി:എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓമശ്ശേരി ടൗണിലെ ഭീഷണിയായ വൻ മരങ്ങൾ മുറിച്ചു മാറ്റുന്നതിനാൽ നാളെ(ബുധൻ) ഓമശ്ശേരി ടൗണിൽ രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ അറിയിച്ചു.
അഞ്ച് ചീനി മരങ്ങളും രണ്ട് ബദാം മരങ്ങളും ഒരു മാവുമായിരുന്നു മുറിച്ചു മാറ്റാനുണ്ടായിരുന്നത്.ഇതിൽ ബദാം മരങ്ങളും മാവും ഒരു ചീനി മരവും കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയിരുന്നു.ടൗണിനോട് ചേർന്നുള്ള രണ്ട് വലിയ ചീനി മരങ്ങളാണ് നാളെ മുറിച്ചു മാറ്റുന്നത്.ബാക്കി രണ്ടെണ്ണം അടുത്ത ദിവസവും മുറിക്കും.
ടൗൺ ഭാഗമായതിനാൽ ഗതാഗത തടസ്സം നേരിടുമെന്നും വാഹനങ്ങൾ മറ്റു വഴികൾ ഉപയോഗപ്പെടുത്തണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.പൊയിൽ,ഓമശ്ശേരി ടൗൺ,താഴെ ഓമശ്ശേരി,നൂലങ്ങൽ,വെള്ളാരം ചാൽ എന്നിവിടങ്ങളിൽ രാവിലെ എട്ട് മണി മുതൽ വൈകു:അഞ്ച് മണി വരെ വൈദ്യുതിയും മുടങ്ങും.സന്നദ്ധ സംഘടനകളുടേയും നാട്ടുകാരുടേയും
സഹകരണം പഞ്ചായത്ത് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
പി.അബ്ദുൽ നാസർ
(പ്രസിഡണ്ട്)
98467 60538
10/05/2022
Post a Comment