കോടഞ്ചേരി : പൊതു സമൂഹത്തെ മുൻ ഭീഷണിയുടെ മുൾമുനയിൽ നിർത്താൻ ലക്ഷ്യമിട്ട് വർഗ്ഗീയ കക്ഷികൾ നടത്തുന്ന പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാനും ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കാരും ഭരണാധികാരികൾ തയ്യാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. 28 - ന് ശനിയാഴ്ച കോടഞ്ചേരിയിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് 104-ാം വാർഷിക സമ്മേളനം രൂപത പ്രതിനിധി സമ്മേളനം ഉച്ചകഴിഞ്ഞ് നടക്കുന്ന റാലിയും പൊതുയോഗവും വിജയിപ്പിക്കുന്നതിനായി കോടഞ്ചേരി പാരിഷ് ഹാളിൽ ചേർന്ന യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്. സമൂഹ മനസാക്ഷിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾക്കും ഭീഷണികൾക്കും നേതൃത്വം നല്കുന്ന തീവ്രവാദഗ്രൂപ്പുകളെ അടിയന്തിരമായി കണ്ടെത്തി കസ്റ്റഡിയിൽ എടുക്കാൻ പോലീസ് അധികാരികൾ തയ്യാറാകണം യോഗം ആവശ്യപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച് 28 - ന് രാവിലെ 9 - ന് പതാക ഉയർത്തും തുടർന്ന് പ്രതിനിധി സമ്മേളനം ഓരോ യൂണിറ്റിൽ നിന്നും അഞ്ച് പ്രതിനിധികൾ വീതം പങ്കെടുക്കും .തുടർന്ന് 1-30 ന് ജനറൽ ബോഡി യോഗം , വിവിധ രംഗങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവരെ ആദരിക്കും. തുടർന്ന് താമരശേരി രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമുദായ ശാക്തീകരണ വിശ്വാസ സംരക്ഷണറാലി നടക്കും. റാലിക്ക് ശേഷം കോടഞ്ചേരി ടൗണിൽ നടക്കുന്ന പൊതു സമ്മേളനം ബിഷപ്പ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിലും വിവിധ യോഗങ്ങളിലും
കെ സി എഫ് സംസ്ഥാന പ്രസിഡന്റ് കെ എഫ് ഫ്രാൻസീസ്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസി : അഡ്വ. ബിജു പറയനിലം, ജനറൽ സെക്രട്ടറി, രാജീവ് ജോസഫ് , രൂപത പ്രസി. ഡോ. ചാക്കോ കാളം പറബിൽ , സെക്രട്ടറി അനീഷ് വടക്കേൽ , ഗ്ലോബൽ ഭാരവാഹികളായ പ്രൊ . ജോസുകുട്ടി ഒഴുകയിൽ , ബെന്നി ആന്റണി, ട്രീസ സബാസ്റ്റ്യൻ, ബേബി പെരുമാലിൽ, അഡ്വ:ജസ്റ്റിൻ പള്ളി വാതുക്കൽ, അമൽ സിറിയക്, ഷാജി കണ്ടത്തിൽ, സജി കരോട്ട് , വിവിധ സംഘടന നേതാക്കളായ അഗസ്റ്റിൻ, (ഇൻഫാം ) കെ സി വൈ എം ,മാതൃവേദി തുടങ്ങി വിവിധ സംഘടനയുട രൂപത ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിക്കും. സംഘാടക സമിതി ഭാരവാഹികൾ നേതൃത്വം
Post a Comment