May 10, 2022

എന്റെ തൊഴിൽ;എന്റെ അഭിമാനം' കാമ്പയിന്‌ ഓമശ്ശേരിയിൽ തുടക്കമായി.


ഓമശ്ശേരി:അഭ്യസ്ഥവിദ്യരായ തൊഴിൽ രഹിതരിൽ ഡിജിറ്റൽ പ്ലാറ്റ്‌ ഫോം വഴി ജോലിക്ക്‌ സന്നദ്ധരാകുന്നവരുടെ വിവരങ്ങൾ ശേഖരിച്ച്‌  തൊഴിലിനുള്ള അവസരം സൃഷ്ടിക്കുന്ന 'എന്റെ തൊഴിൽ;എന്റെ അഭിമാനം'പദ്ധതിയുടെ കാമ്പയിൻ പ്രവർത്തനങ്ങൾക്ക്‌ ഓമശ്ശേരി പഞ്ചായത്തിൽ തുടക്കമായി.ഗ്രാമ പഞ്ചായത്തിന്റെ‌ നേതൃത്വത്തിൽ കുടുംബശ്രീയും കേരള നോളജ്‌ എക്കണോമി മിഷനും സംയുക്താമായാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവർത്തനം ചെയ്യുന്നതിനും 2026-നകം 20 ലക്ഷം അഭ്യസ്ഥവിദ്യർക്ക് ആഗോള തൊഴിൽമേഖലകളിൽ തൊഴിലവസരമൊരുക്കുന്നതിനുമായി തൊഴിലന്വേഷകരെ തേടി വീടുകളിലേക്കെത്തുന്ന വിപുലമായ പദ്ധതിയാണിത്‌.

കാമ്പയിൻ കാലയളവിൽ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിലിനു (കെ-ഡിസ്ക്) കീഴിൽ നോളജ് എക്കോണമി മിഷൻ സജ്ജമാക്കിയിട്ടുള്ള ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തെപ്പറ്റി തൊഴിലന്വേഷകരെ ബോധവൽക്കരിക്കുകയും കൂടുതൽ ആളുകളെ ചേർക്കുകയും ചെയ്യും.ഡിജിറ്റൽ പ്ലാറ്റ്ഫോംവഴി തൊഴിൽനേടാൻ സന്നദ്ധരാകുന്നവരുടെ വിവരം വീടുകൾതോറും കയറിയിറങ്ങിയുള്ള സർവേയിലൂടെയാണ്‌ ശേഖരിക്കുന്നത്‌.തദ്ദേശ സ്ഥാപനപ്രതിനിധികൾ,കുടുംബശ്രീ ഭാരവാഹികൾ,കുടുംബശ്രീ നിയോഗിക്കുന്ന സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തുക. ഇതിനായി ഡിജിറ്റൽ യൂണിവേഴ്സിറ്റി തയ്യാറാക്കിയ  'ജാലകം'മൊബൈൽ ആപ്ലിക്കേഷനാണ്‌ ഉപയോഗിക്കുന്നത്‌.

18-നും 59-നും ഇടയിൽ പ്രായമുള്ള അഭ്യസ്ഥ വിദ്യർക്ക്‌ ഈ പദ്ധതിയിൽ പങ്കാളികളാകാം.പ്ലസ് ടു, പ്രീഡിഗ്രി, ഐടിഐ,ഡിപ്ലോമ എന്നിവയോ അതിനു മുകളിലേക്കോ വിദ്യാഭ്യാസയോഗ്യതയുള്ളവരായിരിക്കണം ഉദ്യോഗാർഥികൾ.രജിസ്ട്രേഷനു ശേഷം ഇതേ പ്ലാറ്റ്ഫോംവഴി നൽകുന്ന പരിശീലനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ സ്വയം മെച്ചപ്പെടാനും നൈപുണ്യം വർധിപ്പിക്കുന്നതിനും അവസരം ലഭിക്കും. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാല, ഐസിടി അക്കാദമി കേരള, കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (കേയ്സ്), അഡ്വാൻസ്ഡ് സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്), കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളാണ് നൈപുണ്യപരിശീലനം നൽകുന്നത്.

ഓമശ്ശേരി പഞ്ചായത്ത്‌ ഹാളിൽ നടന്ന എന്യൂമറേറ്റർമാരുടെ ഏകദിന പരിശീലനം പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത്‌ മെമ്പർമാരായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,എം.ഷീല,പി.എസ്‌.ശോഭേഷ്‌(കുടുംബശ്രീ)എന്നിവർ സംസാരിച്ചു.ടി.ടി.മനോജ്‌ കുമാർ ക്ലാസ്സെടുത്തു.കുടുംബ ശ്രീ സി.ഡി.എസ്‌.ചെയർ പേഴ്സൺ സുഹറാബി നെച്ചൂളി സ്വാഗതവും വൈസ്‌ ചെയർ പേഴ്സൺ ഷീല അനിൽ കുമാർ നന്ദിയും പറഞ്ഞു.19 വാർഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം എന്യൂമറേറ്റർമാർ പരിശീലനത്തിൽ പങ്കെടുത്തു.എന്യൂമറേറ്റർമാർ ഇന്നലെ മുതൽ വീടുകൾ കയറിയുള്ള സർവ്വേക്ക്‌ തുടക്കം കുറിച്ചു.

ഫോട്ടോ:'എന്റെ തൊഴിൽ;എന്റെ അഭിമാനം'ഓമശ്ശേരി പഞ്ചായത്തിലെ എന്യൂമറേറ്റർമാരുടെ ഏകദിന ശിൽപശാല പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only