കെ എസ് ഇ ബിയുടെ വിവരസാങ്കേതികവിദ്യാധിഷ്ഠിതമായ സൗകര്യങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ഡിസാസ്റ്റര്‍ റിക്കവറി (ഡി.ആര്‍) സെന്ററിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ 2022 മെയ് 13, 10.30 PM മുതല്‍ മെയ് 15, 5.00 PM വരെ ഡി.ആര്‍ ഡ്രില്‍ നടക്കുന്നു.
ഈ ദിവസങ്ങളില്‍ ഓണ്‍ലൈനായോ ഫ്രണ്ട്സ് (FRIENDS), അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിക്കുന്നതല്ല. കെ.എസ്.ഇ.ബിയുടെ കസ്റ്റമര്‍ കെയര്‍ സെന്‍ററും പ്രവര്‍ത്തിക്കില്ല.
ഈ കാലയളവില്‍ വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി അതത് സെക്ഷന്‍ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ ഉപഭോക്താക്കള്‍ക്ക് 0471-2514710/9496061061 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തന നിര്‍വഹണവുമായി ബന്ധപ്പെട്ട മറ്റു സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകളും മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ ലഭ്യമാകുന്നതല്ല.
ഇതുമൂലം പൊതുജനങ്ങള്‍ക്കുണ്ടായേക്കാവുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നു.
Post a Comment