പേരിയ: പേരിയ ചന്ദന തോടില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികര്‍ക്ക് പരിക്ക്. ബത്തേരി നായ്ക്കട്ടിയില്‍ നിന്നും കണ്ണൂരിലേക്ക് വിനോദയാത്ര പോകുകയായിരുന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം പതിനഞ്ചോളം പേരാണ് വാഹനത്തിലുണ്ടായിരുന്നത്.ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവരെ പേരിയ
പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, മാനന്തവാടി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. റോഡരികിലെ കല്ലുങ്കിന്റെ ഭിത്തിയിൽ തട്ടി മറിഞ്ഞതാണെന്നാണ് നാട്ടുകാർ പറയുന്നത്.
Post a Comment