മുക്കം: . വിദ്വേഷ പ്രചാരണങ്ങളെ സാഹോദര്യം കൊണ്ട് നേരിടുക. മനുഷ്യ സ്നേഹം വർധിപ്പിക്കുന്ന കൂട്ടായ്മകൾ അധികരിപ്പിക്കണമെന്നും കാരശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. സ്മിത അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമി നോർത്ത് കാരശേരി ഘടകം സംഘടിപ്പിച്ച ഈദ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. ശാക്കിർ ഈദ് സന്ദേശം നൽകി. എം.സി.സുബ് ഹാൻ ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സൗദ ടീച്ചർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കുഞ്ഞാലി മമ്പാട്ട്, ഷാഹിന ടീച്ചർ, സാംസ്കാരിക പ്രവർത്തകരായ റീന പ്രകാശ്, ദാമോദരൻ കോഴഞ്ചേരി, നടുക്കണ്ടി അബൂബക്കർ , റിൻസി ജോൺസൺ, എ.കെ.സിദ്ധീഖ്, പി.കെ. ശംസുദ്ധീൻ , പി.വി.യൂസുഫ്, പ്രീത കുമാരി
എന്നിവർ സംസാരിച്ചു.
ഖുർആൻ പ്രശ്നോത്തരിയിൽ സമ്മാനാർഹരായ ജസീനമുണ്ടയോട്ട് , എ. സുലൈഖ, കെ.കെ. സുഹ്റ എന്നിവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
Post a Comment