തിരുവനന്തപുരം :കല്ലറ മുതുവിളയിൽ 16കാരിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ മുതുവിള കുറക്കോട് ബിനുഭവനിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു കീർത്തികയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. മൊബൈൽ ഫോൺ നൽകാത്തതിനെച്ചൊല്ലി വീട്ടുകാരുമായുള്ള പിണക്കമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് ലഭിക്കുന്ന വിവരം.
കീർത്തികയുടെ മുറിയിൽ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ വീട്ടുകാർ അകത്ത് നിന്നും കുറ്റിയിട്ടിരുന്ന വാതിൽ തള്ളി തുറന്ന് അകത്ത് കടന്നപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കാണുന്നത്. തുടർന്ന് നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. .
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്പ് ലൈനില്‍ വിളിക്കുക: 1056, 0471-2552056
Post a Comment