പയ്യോളി: ആയനിക്കാട് കുരിയാടി താരേമ്മൽ കോൺട്രക്ടറായ കെ.ടി രാജൻ്റെ മകൾ ബിഎഡ് വിദ്യാർഥിനിയായ അഭിരാമി(23)നെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചഭക്ഷണം കഴിക്കാനായി അമ്മ വിളിച്ച അവസരത്തിൽ അൽപ നേരം കഴിഞ്ഞ് കഴിക്കാമെന്ന് പറഞ്ഞ് മുറിയിലേക്ക് പോയതായിരുന്നതായും തിരികെ എത്താതിരുന്നതിനാലും, വിളിച്ചിട്ട് മറുപടി ലഭിക്കാത്തതിനാലും വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് തൂങ്ങിയ നിലയിയിൽ കാണപ്പെട്ടതെന്ന് വീട്ടുകാർ പറഞ്ഞു.
ഉടനെ തന്നെ കൊയിലാണ്ടി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
സഹോദരി: അമ്പിളി
മാതാവ്: സവിത
Post a Comment