May 13, 2022

നടിയും മോഡലുമായ ഷഹന മരിച്ച നിലയിൽ


നടിയും മോഡലുമായ യുവതിയെ കോഴിക്കോട്ട് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹന(20)യെയാണ് ഇന്നലെ രാത്രി ദുരൂഹസാഹചര്യത്തിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. പറമ്പിൽ ബസാർ സ്വദേശിയായ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണമായാണ് ഇതു കണക്കാക്കുന്നത്. അതിനാൽ ഇൻക്വസ്റ്റ് നടപടികൾ ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ നടത്താനാണ് തീരുമാനം.

ഒന്നര വർഷം മുൻപാണ് സജാദും ഷഹനയും തമ്മിൽ വിവാഹം നടന്നത്. ഇരുവരും ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പറമ്പിൽബസാറിൽ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കൾ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഇവർ പറയുന്നത്

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only