May 6, 2022

ബലരാമ ജയന്തി ആഘോഷവും, ആചാര്യ സ്മരണയും.l


കാരശ്ശേരി :
ശ്രീ കരിയോട്ട് ബലരാമ സ്വാമി ക്ഷേത്രത്തിൽ അക്ഷയതൃതീയ ബാലരാമ ജയന്തി  ദിനത്തിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.  ബലരാമജയന്തി ദിനത്തിലെ താന്ത്രിക കർമ്മങ്ങൾക്ക് പുറമെ  നിറമാല, പ്രസാദ ഊട്ട്, വൈകുന്നേരം ചുറ്റുവിളക്ക്, സാമൂഹ്യാ രാധനക്ക് ശേഷം  ഭക്തജനങ്ങൾക്ക് ഏറെ പ്രിയങ്കരനായിരുന്ന,  കരിയോട്ട് ക്ഷേത്രത്തിന്റെ  ശോചനീയാവസ്ഥയിൽ നിന്ന് ഇന്നത്തെ നിലയിൽ മാറ്റിയെടുക്കുന്നതിൽ നേതൃത്വം നൽകിയ,  അടിതൃക്കോവിൽ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തങ്ങക്ക് തുടക്കം കുറിക്കുകയും ചെയ്ത   നിനച്ചിരിക്കാതെ നമ്മെ വിട്ട് പിരിഞ്ഞു പോയ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചെറുതയ്യൂർ വാസുദേവൻ നമ്പൂതിരിപ്പാട് അനുസ്മരണവും, ഫോട്ടോ അനാച്ചാദാനവും  സംഘടിപ്പിച്ചു. ക്ഷേത്രം തന്ത്രി  ചെറുതയ്യൂർ ഉണ്ണികൃഷ്ണൻ നമ്പൂതിരി പ്പാട് ഭദ്ര ദീപം തെളിയിച്ചു ആരംഭിച്ച പരിപാടിയിൽ ട്രസ്റ്റി ബോർഡ്‌ ചെയർമാൻ നാഗേരി വാസുദേവൻ നമ്പൂതിരിപ്പാട് അധ്യക്ഷം വഹിച്ചു. മുരളി മൂത്തേടം അനുസ്മരണ പ്രഭാഷണം നടത്തി.   പുനരുദ്ധരണ  കമ്മറ്റി ചെയർമാൻ എ.ൽ. പ്രേംരാജ് ചെറുതെയ്യൂർ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ ഫോട്ടോ അനാച്ചാദനം ചെയ്തു.  സുബ്രഹ്മണ്യൻ ചെറമണ്ണിൽ, സുജേഷ് തെക്കെടത്തു, സുന്ദരൻ ചാലിൽ, nk ബാലകൃഷ്ണൻ,എന്നിവർ ചെറുതായ്യൂർ വാസുദേവൻ നമ്പൂതിരിപ്പാടിനെ അനുസ്മരിച്ചു സംസാരിച്ചു.   ചടങ്ങിൽ വച്ച് അഭിനവ് പാലക്കൽ വരച്ച ബലരാമസ്വാമിയുടെ ഫോട്ടോ ക്ഷേത്രം തന്ത്രിക്ക് സമർപ്പിച്ചു.പരിപാലന കമ്മറ്റി സെക്രട്ടറി ഷിംജി വാരിയം കണ്ടി സ്വാഗതവും വിനോദ് ചാലിൽ നന്ദിയും രേഖപ്പെടുത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only