Jun 23, 2022

പന്തളം കൊട്ടാരം വലിയരാജാ രേവതിനാൾ പി.രാമവർമ്മ രാജാ (103) വിടവാങ്ങി


പന്തളം കൊട്ടാരം വലിയ തമ്പുരാൻ രേവതി നാൾ പി.രാമവർമ്മ രാജ (103) അന്തരിച്ചു. ബുധനാഴ്ച രാത്രി 10.15 ന് മണിയോടു കൂടി ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച ഒരു മണിയ്ക്ക്. ഭാര്യ: പരേതയായ രുക്മിണി തമ്പുരാട്ടി (ഹരിപ്പാട് അനന്തപുരം കൊട്ടാരം) മക്കൾ: ഡോ.എസ്.ആർ. വർമ്മ, ഏ.ആർ.വർമ്മ, ശശിവർമ, രമ തമ്പുരാട്ടി, മരുമക്കൾ: സുധാ തമ്പുരാൻ, ഇന്ദിരാ തമ്പുരാൻ, രഞ്ജന, കൃഷ്ണകുമാർ, 2002 മെയ് നാലിനാണ് വലിയ തമ്പുരാനായി ചുമത ഏൽക്കുന്നത്.

വലിയ തമ്പുരാന്റെ ദേഹവിയോഗത്തെ തുടർന്ന് ആശൂലമായതിനാൽ 
പന്തളം വലിയകോയിക്കൽ ക്ഷേത്രം പതിനൊന്ന് ദിവസം അടയ്ക്കും പുണ്യാഹ ശുദ്ധി ക്രിയകൾക്ക് ശേഷം ജുലൈ മൂന്നിന് തുറക്കും ....

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only