Jun 11, 2022

തലപ്പാറയിൽ 1500 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി


തിരൂരങ്ങാടി : തലപ്പാറയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി.

ഇന്നലെ വൈകിട്ട് പരപ്പനങ്ങാടി എക്സസൈസ് റേഞ്ച് സംഘവും എക്സസൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജിൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാ രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന 1500 കിലോയോളം ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

ചെമ്മാട്, വേങ്ങര, യൂനിവേഴ്സിറ്റി ഭാഗങ്ങളിൽ വിതരണം നടത്തുന്ന മൊത്തക്കച്ചവടക്കാ രായ രാജു ശങ്കർ, ശ്യാം സുന്ദർ എന്നീ ഇതര സംസ്ഥാനകാരുടെ തലപ്പറയിലെ താമസ സ്ഥലത്ത് നിന്നാണ് ഇവ പിടികൂടിയത്. ഇരുവരെയും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only