ഭൂമി ആവശ്യമായ
രേഖകളോടെ കൈവശം
വെക്കുന്നവർക്ക് പട്ടയം
അനുവദിക്കുന്നതിനുള്ള തടസ്സം
നീക്കണമെന്ന് സി.പി.ഐ തിരുവമ്പാടി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.കർഷക പെൻഷൻ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും കൃഷിഭവൻ ശുപാർശ ചെയ്യുന്ന തീയതി മുതൽ മുൻകാല പ്രാബല്യം നൽകണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചു.സംസ്ഥാന അസി.സെക്രട്ടറി സത്യൻ മൊകേരി
ഉദ്ഘാടനം ചെയ്തു.
കേന്ദ്രം അനുവർത്തിക്കുന്ന കോർപറേറ്റ് പ്രീണന നയത്തിൻ്റെ ഫലമായി ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർദ്ധിച്ചു വരുകയാണെന്ന് സത്യൻ മൊകേരി അഭിപ്രായപ്പെട്ടു.ദേശീയ മൊത്തവരുമാനത്തിൻ്റെ 65 ശതമാനം 142 കുത്തകകൾ കൈവശപ്പെടുത്തി കഴിഞ്ഞു. കാർഷിക മേഖലയിൽ കോർപറേറ്റ് വത്കരണത്തിനെതിരെ ഒരു വർഷം നീണ്ട സമരം നടന്നു.തൊഴിൽ മേഖലയിലെ തെറ്റായ നയങ്ങളും നടപടികളും മൂലം തൊഴിലാളികളും തെരുവാധാരമായി.ഇതിനെതിരെ ഉയരുന്ന പ്രതിഷേധവും രോഷവും മറികടക്കാൻ രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ ജാതിബോധം, മതബോധം, ഗോത്രബോധം, പ്രാദേശിക ബോധം തുടങ്ങിയവ വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.ഈ ദുരവസ്ഥ നേരിടാൻ ഇടതു മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് സത്യൻ മൊകേരി പറഞ്ഞു. കെ.മോഹനൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
ജില്ല സെക്രട്ടറി ടി.വി.ബാലൻ, അസി.സെക്രട്ടറി എം.നാരായണൻ, ജില്ല എക്സി.കമ്മിറ്റി അംഗം പി.കെ.കണ്ണൻ, ജില്ല കമ്മിറ്റി അംഗം വി.എ.സബാസ്റ്റ്യൻ, ഇ കെ.വി ബീഷ്, വി.കെ.അബുബക്കർ, വി.എ.സണ്ണി എന്നിവർ സംസാരിച്ചു.
Post a Comment