Jun 6, 2022

കാരശ്ശേരി പഞ്ചായത്ത് 18ാം വാർഡ് മെമ്പറുടെ അനാസ്ഥ , നിരവധി പേരുടെ പെൻഷൻ നിഷേധിച്ചു പഞ്ചായത്ത് ഓഫീസിന് മുൻമ്പിൽ CPI(M) നേതൃത്വത്തിൽ പ്രധിഷേധ കൂട്ടായ്മനടത്തി.


കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ 18ാം വാർഡിൽ 40 വിധവകർക്ക് പെൻഷൻ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് CPI (M) നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ശക്തമായ പ്രതിഷേധം. വിധവകൾ വർഷംതോറും കൊടുക്കേണ്ട പുനർ വിവാഹം ചെയ്തിട്ടില്ലെന്ന സർട്ടിഫിക്കറ്റ് പഞ്ചായത്ത് മെമ്പർ കുഞ്ഞാലി മമ്പാട്ട് വീടുകളിൽ നിന്ന് വാങ്ങി പഞ്ചായത്തിൽ ഏൽപ്പിക്കാത്തതാണ് പെൻഷൻ മുടങ്ങാൻ കാരണം.


പാവപ്പെട്ട വിധവകളുടെ പെൻഷൻ നിഷേധിക്കുന്നതിന് കാരണക്കാരനായ പഞ്ചായത്ത് മെമ്പർ കുഞ്ഞാലി മമ്പാട്ട് രാജി വെക്കണമെന്ന് സമരക്കാർ ആവശ്യപെട്ടു. ഇവർക്ക് നഷ്ടമായ പെൻഷൻ മെമ്പർ നൽകണം. ഗവൺമെന്റ് ആനുകൂല്യങ്ങൾ തുടർച്ചയായ് നിഷേധിക്കുന്ന സമീപനമാണ് ഈ മെമ്പർ സ്വീകരിക്കുന്നത്. ജില്ലാ പഞ്ചായത്ത് കുടിവെള്ളത്തിന് അനുവദിച്ച പണം നിഷേധിച്ചത് മുമ്പ് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ മെമ്പറെ നിലയ്ക്ക് നിർത്താൽ കോൺഗ്രസ്സ് നേതൃത്വം തയ്യാറാകണം. സമരം KP ഷാജി ഉത്ഘാടനം ചെയ്തു. മാന്ത്ര വിനോദ്, കെ.ശിവദാസൻ , സജി തോമസ്, പി. എൻ ഷീബ തുടങ്ങിയവർ സംസാരിച്ചു. KP വിനു അധ്യക്ഷനായി. അജയഘോഷ്, വിപിൻ ബാബു,ഷാജി മൻസൂർ, സതി, അബ്ദു തരിപ്പയിൽ . ജിജിത സുരേഷ്, ശ്രുതി കമ്പളത്ത്, KP ചെറിയനാഗൻ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only