Jun 6, 2022

കാരശ്ശേരി പഞ്ചായത്തിലെ വാർഡ് 18 ൽ വിധവകളുടെ പെൻഷൻ ലഭിക്കാതെ പോയത് വാർഡ് മെമ്പറുടെ അനാസ്ഥ യാണ് എന്ന ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതം ആണ്..

കാരശ്ശേരി:
വിധവ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നവർക്ക് എല്ലാ വർഷവും അവർ പുനർ വിവാഹം കയി ച്ചിട്ടില്ല എന്ന് ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യ പത്രം ഹാജരാക്കണം.ഗസറ്റെഡ് ഓഫീസറെ തേടി ഓഫീസുകൾ കയറി ഇറങ്ങുന്നത്  ഒഴിവാക്കുന്നത്തിനു വേണ്ടി അവരോട് ഒപ്പ് വാങ്ങി ഗസറ്റെഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തി പഞ്ചായത്തിൽ ഏല്പിക്കുകയാണ് ചെയ്തിരുന്നത്. ഈ വർഷവും അങ്ങനെ തന്നെ ആണ് ചെയ്തിരുന്നത്. പെൻഷൻ എത്തിക്കുന്ന കളക്ഷൻ ഏജന്റ്  പറയുമ്പോഴാണ് ഈ വിഷയം എന്റെ ശ്രദ്ധയിൽ പെടുന്നത്.ഉടൻ തന്നെ പഞ്ചായത്തിലെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് എല്ലാ വാർഡിലെയും സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്ന സമയത്ത് വിട്ടു പോയതാണ് എന്നും, നിലവിലെ പെൻഷൻ കൊടുത്ത് കയിഞ്ഞ് സൈറ്റ് ഓപ്പൺ ആയാൽ ആയത് റെഡി ആവും എന്നും അറിയിച്ചു. ഇത് വാർഡിലെ പെൻഷൻ കാരെ അറിയിക്കുകയും ചെയ്തതാണ്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ ഈ കാര്യം പ്രതിപക്ഷ മെമ്പര്മാരെ അറിയിക്കുകയും ചെയ്തതാണ്.വ്യാപക പ്രചാരണം നടത്തി 
പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ധർണ്ണയിൽ പെൻഷൻ ലഭിക്കാതെ പോയ രണ്ട് ആളുകൾ മാത്രമാണ് പങ്കെടുത്തത്.ഇത് പെൻഷൻ ലഭിക്കാതെ പോയ ആളുകൾക്കും വാർഡ് മെമ്പറോടുള്ള വിശ്വാസം കൊണ്ട് മാത്രമാണ്.ആയത് തുടർന്നും നില നിർത്തുമെന്നും കുഞ്ഞാലി മമ്പാട്ട് പറഞ്ഞു..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only