Jun 20, 2022

ജൂൺ 19 വായന ദിനം: ദാറു സ്വലാഹിൽ വായന ദിനാചരണം സംഘടിപ്പിച്ചു.


മുക്കം : കാരമൂല ദാറു സ്വലാഹ് ഇസ്‌ലാമിക് അക്കാദമിയിൽ വായന ദിനാചരണം സംഘടിപ്പിച്ചു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവായ പുതുവയിൽ നാരായണപ്പണിക്കരെ ആദരിക്കുന്നതിനായാണ് അദ്ദേഹത്തിന്റെ ചരമ ദിനത്തിൽ ഇന്ത്യയിൽ ജൂൺ 19 ന് വായന ദിനമായി ആചരിക്കുന്നത്.

പരിപാടിയുടെ ഭാഗമായി ദാറുസ്വലാഹിലെ വിദ്യാർതി സംഘടന സദയുടെയും ലൈബ്രറി വിങിന്റെയും ആഭി മുഖ്യത്തിൽ ദിനാചരണവും പ്രബന്ധ മത്സരവും സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടന കർമം ദാറുസ്വലാഹ് വൈസ് പ്രിൻസിപ്പാൾ നസീർ ഹുദവി നിർവഹിച്ചു. സദ പ്രസിഡന്റ്‌ സഫാദ് എം.എം പറമ്പ് അധ്യക്ഷനായി. എസ്‌.കെ.എസ്.എസ്.എഫ് ട്രെന്റ് ട്രൈനർ ജാസിം മാവൂർ ക്ലാസിന് നേതൃത്വം നൽകി.

പരിപാടിയിൽ ജസീലുദ്ദീൻ അസ്‌ലമി പാണ്ടിക്കാട്, അജ്മൽ ദിഫ് ലി അസ്‌ലമി പാണ്ടിക്കാട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ പ്രബന്ധ മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. അർഷദ്  കടുങ്ങല്ലൂർ, അൻവർ പാഷ തിരുവമ്പാടി എന്നിവർ നേതൃത്വം നൽകി.

സദ ജനറൽ സെക്രട്ടറി ഇബ്രാഹീം കൊടിയത്തൂർ സ്വാഗതവും വൈസ് പ്രസിഡന്റ് വാസിഹ് മങ്ങാട് നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only