Jun 19, 2022

സുഹൃത്തിന് ഒരു പുസ്തകം" എസ്.വൈ.എസ് കൊടിയത്തൂർ സർക്കിൾ തല ഉദ്ഘാടനം നിർവഹിച്ചു.


മുക്കം : എസ്.വൈ.എസ് സാംസ്കാരികം സമിതി ജൂൺ 19 മുതൽ 25 വരെ ആചരിക്കുന്ന പുസ്തക വാരത്തോടനുബന്ധിച്ച് "സുഹൃത്തിന് ഒരു പുസ്തകം" എന്ന ശീർഷകത്തിൽ നടത്തുന്ന പരിപാടിയുടെ കൊടിയത്തൂർ സർക്കിൾ തല ഉദ്ഘാടനം പൊതു പ്രവർത്തനും യുവ ഓൺലൈൻ  എഴുത്തുകാരനുമായ ഗിരീഷ് കാരക്കുറ്റിക്ക് പുസ്തകങ്ങൾ നൽകി ജില്ലാ ഡയറക്ടറേറ്റ് അംഗം മജീദ് മാസ്റ്റർ പൂത്തൊടി നിർവ്വഹിച്ചു.

ഓൺലൈൻ സാഹിത്യ വായനയുടെ സാഹചര്യത്തിൽ പുസ്തകവായനയുടെ ആസ്വാദനത്തിലേക്ക് പുതു തലമുറയെ തിരിച്ചു കൊണ്ട് വരാൻ ആവശ്യമായ നിരവധി പദ്ധതികളാണ് പുസ്തക വാരത്തോടനുബന്ധിച്ച് എസ്.വൈ.എസ് സാംസ്കാരികം  സമിതി രൂപം നൽകിയിട്ടുള്ളത്.

പുസ്തക ചർച്ചയും നിരൂപണവും നടത്തി കൊണ്ട് പുസ്തകസംസാരം വിദ്യാർത്ഥികൾക്കായി സ്കൂളിലേക്കൊരു പുസ്തക കിറ്റ്, തെരുവിലൊരു പുസ്തക വായന, പൊതു ഇടങ്ങളിൽ  ഓപ്പൺ ലൈബ്രറി തുടങ്ങിയ ബൃഹത് പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ചടങ്ങിൽ സർക്കിൾ സെക്രട്ടറി വി.കെ അഷ്റഫ്, സാംസ്കാരികം സെക്രട്ടറി പി.പി സലാം മാസ്റ്റർ, ഒ.പി മുഹമ്മദ്, പി.പി.സി ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only