എടക്കര: വിവാഹത്തെത്തുടർന്നുള്ള ആദ്യരാത്രിയിൽ തന്നെ ഭാര്യയുടെ പണവും ആഭരണങ്ങളുമയി മുങ്ങിയ വരന്‍ 19 വര്‍ഷങ്ങൾക്ക് ശേഷം പിടിയിലായി.
വയനാട് മാനന്തവാടി സ്വദേശി പള്ളിപറമ്പന്‍ മുഹമ്മദ് ജലാല്‍ (45) ആണ് എടക്കര പൊലീസിന്റെ പിടിയിലായത്.
മുഹമ്മദ് ജലാലും കൂട്ടാളികളും ആള്‍മാറാട്ടം നടത്തി പായിംപാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുകയും ആദ്യരാത്രിയിൽ തന്നെ അവരുടെ ആഭരണങ്ങളും പണവുമായി മുങ്ങുകയുമായിരുന്നു.
പൊലീസ് ഇൻസ്പെക്ടർ പി.എസ്. മഞ്ജിത് ലാല്‍, സീനിയര്‍ സി.പി.ഒ സി.എ. മുജീബ്, സി.പി.ഒ സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു
Post a Comment