Jun 30, 2022

കാലവർഷം ശക്തമാവുന്നു; ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു


കാലവർഷം ശക്തി പ്രാപിച്ചതിനാൽ അടുത്ത മൂന്നുദിവസം ജില്ലയിൽ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രത്യേകിച്ച് തീരദേശ മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കെടുതി മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ 0495- 2371002. ടോൾ ഫ്രീ 1077. താലൂക്ക് അടിസ്ഥാനത്തിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കും. കോഴിക്കോട്- 04952372967, കൊയിലാണ്ടി- 0496- 2623100, 0496- 2620235, വടകര- 0496- 2520361, താമരശ്ശേരി- 0495- 2224088.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only