Jun 28, 2022

മകളെ പീഡിപ്പിച്ച അച്ഛന് 25 വർഷം കഠിനതടവ്, അഞ്ച് ലക്ഷം രൂപ പിഴ


കൽപ്പറ്റ:മകളെ പീഡിപ്പിച്ച അച്ഛന് 25 വർഷം കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പന്ത്രണ്ട് വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെതിരെ കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.

 അഞ്ച് ലക്ഷം രൂപ പിഴയടക്കാത്ത പക്ഷം അഞ്ച് വർഷം അധിക തടവ് അനുഭവിക്കണം. തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018 ലാണ് കേസിനാസ്പദമായ സംഭവം. 

കുട്ടിയുടെ അമ്മ വിദേശത്തായിരിക്കെയാണ് അച്ഛന്‍ ക്രൂരകൃത്യം ചെയ്തത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only