Jun 30, 2022

ബിഎസ്എൻഎൽ 4G സിം മേള മുക്കത്ത് ഇന്നുമുതൽ


മുക്കം: രാജ്യവ്യാപകമായി 4G സേവനം ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിൽ 2G/3G സിം കാർഡ് ഉള്ള ബിഎസ്എൻഎൽ ഉപഭോക്താക്കള്‍ക്കായി മുക്കം ടെലിഫോണ്‍ എക്‌സേഞ്ചില്‍ സൗജന്യ 4G സിം പുതുക്കൽ മേള ഇന്ന് മുതൽ. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ആധാർ കാർഡും നിലവിൽ ഉപയോഗത്തിലുള്ള ബിഎസ്എൻഎൽ മൊബൈൽ നമ്പറും കൊണ്ടുവന്ന് 4G സിം കാർഡ് എടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ
പരിധിയില്ലാത്ത കോളുകളും അതിവേഗ ഇന്റര്‍നെറ്റുമുള്ള പുതിയ FTTH കണക്ഷനുകള്‍, പുതിയ പ്രീപെയ്ഡ് സിം കണക്ഷനുകള്‍ തുടങ്ങിയവക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകള്‍ മേളയുടെ ഭാഗമായി ലഭ്യമാണ്. നിലവിലെ ലാൻഡ്ഫോൺ നമ്പർ ഫൈബർ കണക്ഷൻ ആക്കുമ്പോൾ ആറുമാസം വരെ മാസ വാടകയിൽ 200 രൂപയുടെ ഡിസ്കൗണ്ട് ലഭ്യമാണ്.
ഫാൻസി നമ്പർ ആവശ്യക്കാർക്ക് പണമടച്ച് നമ്പർ സ്വന്തമാക്കാനും അവസരം ഉണ്ടെന്ന് ബിഎസ്എൻഎൽ അറിയ്ച്ചു .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only