ഷവോമിയുടെ റെഡ്മി കെ സീരീസ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും എത്തുന്നു. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാവ് റെഡ്മി കെ 50 ഐ 5 ജി ഉടൻ ഇന്ത്യയിൽ ഉടന്‍ അവതരിപ്പിക്കും എന്നാണ് വാര്‍ത്തകള്‍ വരുന്നത്. ടിപ്സ്റ്റെര്‍ ഇഷാൻ അഗർവാൾ പറയുന്നതനുസരിച്ച്, റെഡ്മി കെ 50 ഐ ഇന്ത്യ ലോഞ്ച് അടുത്ത മാസം ആദ്യം ഉണ്ടായേക്കും എന്നാണ് വിവരം.
റിപ്പോർട്ട് ശരിയാണെങ്കില്‍, റെഡ്മി കെ സീരീസ് ഉടൻ തന്നെ ഇന്ത്യയിൽ എത്തും. ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച കെ സീരീസിലെ അവസാന റെഡ്മി ഫോൺ റെഡ്മി കെ 20, റെഡ്മി കെ 20 പ്രോ എന്നിവയാണ്. എന്നിരുന്നാലും, റെഡ്മി കെ 30, കെ 40 ബ്രാൻഡഡ് സ്മാർട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ എത്തിയിരുന്നില്ല.
*-------------------------------*
Post a Comment