Jun 23, 2022

കുട്ടികളെ എഴുത്തിന്റെ വഴികളിലൂടെ നടത്തിച്ച് പുസ്തക ചർച്ച ശ്രദ്ധേയമായി


വായനദിനത്തോടനുബന്ധിച്ച് കാരശ്ശേരി എച്ച്.എൻ.സി. കെ.എം.എയുപി സ്കൂളിൽ നടന്ന പുസ്തക ചർച്ച ഏറെ ശ്രദ്ധേയമായി. ചെറുപ്രായത്തിൽ തന്നെ എഴുത്തുകാരെ നേരിൽ കാണാൻ സാധിച്ചതും എഴുത്തിന്റെ ബാലപാഠങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചതും കുട്ടികൾക്ക് നവ്യാനുഭവമായി. 


സ്കൂൾ മലയാളം ക്ലബിന്റെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന വായനോത്സവത്തോടനുബന്ധിച്ചാണ് പുസ്തകാസ്വാദന സദസ്സ് സംഘടിപ്പിച്ചത്.


നടുക്കണ്ടി അബൂബക്കർ രചിച്ച കാരശ്ശേരി പഞ്ചായത്ത് കഥ പറയുമ്പോൾ , സാജിദ് ചെറുവാടി രചിച്ച 'അവസാനത്തെ കടവിലെ ആൾ' എന്നീ പുസ്തകങ്ങളാണ് ചർച്ചക്ക് വിധേയമാക്കിയത്. പുസ്തകാസ്വാദനത്തിന്റെ വേറിട്ട വഴികൾ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു.

കോവിഡ് കാലത്തെ അടച്ചിടൽ മൂലം കുട്ടികൾക്ക് നഷ്ടപ്പെട്ട ഭാഷാശേഷികൾ വീണ്ടെടുക്കുന്നതിനാണ് വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. 


ക്ലാസ് ലൈബ്രറി ശാക്തീകരണം, ജനകീയ രചനോത്സവം,  ചുമർ പത്രങ്ങൾ തയാറാക്കൽ , പതിപ്പ് നിർമ്മാണം , പുസ്തക റിവ്യു തുടങ്ങിയ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ അരങ്ങേറും.

പുസ്തക ചർച്ചയുടെ ഉദ്ഘാടനം എ.വി.സുധാകരൻ മാസ്റ്റർ നിർവ്വഹിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ഷാഹിന ടീച്ചർ എഴുത്തുകാരെ ആദരിച്ചു. പി.ടി.എ. വൈസ് പ്രസിഡണ്ട് ടി. മധുസൂദനൻ അധ്യക്ഷത വഹിച്ചു.

ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ്, ജി. അബ്ദുൽ അക്ബർ, പി.കെ.സി. മുഹമ്മദ്, സലീം വലിയ പറമ്പ്, പി. സാദിഖലി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

എഴുത്തുകാരായ നടുക്കണ്ടി അബൂബക്കർ , സാജിദ് പുതിയോട്ടിൽ എന്നിവർ മറുപടി പ്രസംഗം നടത്തി.

ടി.പി. അബൂബക്കർ സ്വാഗതവും മുഹമ്മദ് താഹ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only