വി. എഫ്. പി. സി. കെ. നടത്തുന്ന
പച്ചത്തേങ്ങ സംഭരണത്തിന്റെ ഉദ്ഘാടന കർമ്മം കൃഷിഭവൻ പരിസരത്ത് വെച്ച് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ബഹു: പ്രസിഡണ്ട് ശ്രീ. ആദർശ് ജോസഫ് നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ കേര സമിതി ഭാരവാഹികൾ കൃഷിഭവൻ ഉദ്യോഗസ്ഥർ, വി. എഫ്. പി. സി. കെ. ഡെപ്യൂട്ടി മാനേജർ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു. കർഷകർ തങ്ങളുടെ തെങ്ങ് കൃഷിയുടെ വിവരങ്ങളും അനുബന്ധ രേഖകളും കൃഷിഭവനിൽ യഥാ സമയം ഹാജരാക്കി പച്ചത്തേങ്ങ നൽകുന്നതിനുള്ള സർട്ടിഫിക്കറ്റ് കൃഷിഭവനിൽ നിന്നും കൈപ്പറ്റണമെന്നും സർക്കാർ കേര കർഷകർക്ക് നൽകുന്ന ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്നും ബഹു: പ്രസിഡണ്ട് അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യുന്നവരിൽ നിന്നും ചൊവ്വ വ്യാഴം എന്നീ ദിവസങ്ങളിലാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്.
Post a Comment