മഞ്ഞക്കടവ് ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്രകൃതിരമണീയമായ മഞ്ഞക്കടവ് പള്ളിക്കുന്നു ഭാഗത്തേക്ക്
പ്രകൃതി പഠന യാത്ര നടത്തി. ഔഷധ സസ്യങ്ങളും ചിത്രശലഭങ്ങളെയും, വ്യത്യസ്ത ജീവജാലങ്ങളെയും, പരിചയപ്പെട്ടു. കൂടാതെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു പൂന്തോട്ടം നിർമ്മിക്കുന്നതിന് വേണ്ടി ഹെഡ്മാസ്റ്ററും മൂന്നാം ക്ലാസ് വിദ്യാർഥിനിയായ സന ഫാത്തിമയും ചേർന്ന് ഒരു റോസാ ചെടി നട്ടു തുടക്കം കുറിച്ചു, ശേഷം പരിസ്ഥിതി ദിന സന്ദേശം ഹെഡ്മാസ്റ്റർ നൽകി. കൂടാതെ അധ്യാപകരായ റിജോയ് ഫ്രാൻസിസ്, ഷീബ, ഷിഖ എന്നിവർ സംസാരിച്ചു
Post a Comment