കൂടരഞ്ഞി : കൂടരഞ്ഞി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷീരദിനത്തോടനുബന്ധിച്ച് ക്ഷീരകർഷക കൺവെൻഷൻ സംഘടിപ്പിച്ചു.
ക്ഷീരകർഷകർക്ക് ആവശ്യമായ കാലിത്തീറ്റ കൾ പ്രത്യേക സബ്‌സീഡി നിരക്കിലും , ചോളപ്പൊടി, പിണ്ണാക്ക് , സൈലേജ്, കാൽസ്യം മിനറൽസ്, വിവിധ മരുന്നുകൾ എന്നിവ മിതമായ വിലയിലും എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള നവീകരിച്ച കാലിത്തീറ്റ വിൽപന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടന്നു. 42 വർഷം തുടർച്ചയായി സംഘത്തിൽ പാൽ അളന്ന മുതിർന്ന കർഷകൻ ജോസ് അഗസ്റ്റിൻ പുതിയേടത്തിനെ കൺവെൻഷനിൽ ആദരിച്ചു. സംഘം പ്രസിഡന്റ് ഫ്രാൻസിസ് വർഗ്ഗീസ് കാര്യപ്പുറം അദ്ധ്യക്ഷത വഹിച്ചു.
യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർ മോളി തോമസ്, സഹകരണ ബാങ്ക് പ്രസിഡണ്ട് പി. എം. തോമസ് മാസ്റ്റർ, സംഘം മുൻ പ്രസിഡണ്ട് കെ.ടി ജെയിംസ് , ഡയറക്ടർമാരായ ഷിന്റോ നിരപ്പേൽ , അലക്സ് പുതുപ്പള്ളിൽ, മിൽമ അസിസ്റന്റ മാനേജർ കെ. അജിത് കുമാർ , ജോർജ്ജ് പെണ്ണാ പറമ്പിൽ , ബിൻസി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
Post a Comment